RV Hits

Thursday, March 5, 2015

ഞാനും “ഞാറ്റു പുര കാവല്‍ക്കാരന്‍ കിട്ടയും ...” അതെ അന്നത്തെ “കിട്ട” തന്നെ ....



ഞാനും ഞാറ്റു പുര കാവല്‍ക്കാരന്‍ കിട്ടയും ... അതെ അന്നത്തെ കിട്ട തന്നെ ....


ഇതു ...തസരാക്ക് ...കസാക്കിലെ ഇതിഹാസങ്ങള്‍ ജീവിച്ചിരുന്നത് ഈ ഗ്രാമത്തിലായിരുന്നു ...പലരും ഇന്നില്ല ...അള്ളാ പിച്ചാ മൊല്ലാക്കയൊക്കെ ...രബ്ബിന്റെ അടുത്തേക്ക്‌ പണ്ടേ പോയി ...ആരെയും കരുതിയല്ല ചെന്നത് ..ആരും ഉണ്ടാവാനും ഇടയില്ല ...പാലക്കാട് പോയപ്പോ ഒന്നത്രടം വരെ പോയീന്നെ ഉള്ളു ...അജയ് സാറാ പറഞ്ഞത് ....ഒന്ന് പോയി കാണാം ...
ഞാറ്റുപുര വീടും ഒക്കെ ഇന്ന് സ്മാരകങ്ങള്‍ ആണെന്ന് കേട്ടിട്ട് പോയതാ ...

ഞാറ്റു പുര വീട് കണ്ടുപിടിച്ചു ....പുത്തന്‍ ചെഞ്ചായം ഒക്കെ പൂശീട്ടോണ്ട് ..ചോപ്പ് കൂടിപ്പോയി ...ഇത് പൂശാണ് കണ്ടാല്‍ അറിയാം ...ഞാറ്റുപുര വീടിനു ചേരാത്ത കമാനം ...ഗ്രാമത്തിനു പുറത്തും ഉണ്ട് കമാനം ....
കണ്ട്രാക്കിനും ..ഒക്കെ കണക്കില്‍ കണ കണ വെക്കാന്‍ ഇങ്ങനൊക്കെ വേണം ...

ന്നാലും ..നിക്കൊരു ഗുണോണ്ടായി ...
ഞാറ്റു പുര വീടിനടുത്ത് കണ്ട ആളോട് വഴിയും മൊഴിയും ചുമ്മാ ചോദിച്ചതാ .....
പറഞ്ഞു വന്നപ്പോ അറിയാവുന്ന ആളാ....ഇല്ലാന്നാ വിചാരിച്ചേ ....ഉണ്ട്ടിട്ടോ ....പോയിട്ടില്ല ...ഞാറ്റുപുര കാവല്‍ക്കാരന്‍ കിട്ട....
ഞാറ്റുപുരയുടെ തൊട്ടു ചേര്‍ന്ന് ....കളപ്പുര ....ചാണകം ഒന്നുമല്ല ...കൊണ്ക്രീട്ടാ ...
പണ്ട് താക്കോല്‍ ഇല്ലായിരുന്നു ....കിട്ട കാവല്‍ കിടക്കണം ...
പ്പോ അങ്ങനല്ല ... ഗോടരെജിന്റെ താഴുണ്ട് ....
വീട്ടില്‍ പോകാം ...വയസും ആയില്ലേ ......
കാലത്ത് കളപ്പുരക്കു വന്നിട്ട് മടങ്ങാല്‍ നിക്കുവാ ...

അച്ഛന്റെ കാലം മുതല്‍ ഈ കളത്തിലാ ...തലമുറ മാറി ഉടയോനും അടിയാനും മാറീല്ല...
പതിനെട്ടില്ലാ കളപ്പുരയില്‍ വന്നത് ...പ്പോ ...നല്ല പ്രായായീ ...പക്ഷെ പതിരില്ലാത്ത മൂപ്പ് ...
 ന്നാലും ആള് ച്ചുള്ളനാനട്ടോ ....പഴയ മണ്ണിന്റെ ഗുണം ണ്ട്ടാവും ...
ഏതോ സഞ്ചാരീടെ കൌതുകം കണ്ടിട്ടാവും ...ഇങ്ങട്ട് വെളിപ്പെടുത്തി ....അല്ലെങ്കില്‍ ഞാന്‍ എങ്ങനെ അറിയാനാ ...അന്ന് ഇത്രേം പ്രായം ഇല്ലല്ലോ ...
ഇതിഹാസം എഴുതിയ വിജയന്‍ മാഷിന്‍റെ പെങ്ങളൂട്ടി ഇസ്കൂളില്‍ ടീച്ച്ചരായി ഇങ്ങു വന്നതും .....പിന്നെ ഒന്ന് തങ്ങാന്‍ ...അതെങ്ങനാ .. മൊത്തം ചാളപുരയല്ലേ അന്നൊള്ളൂ...പിന്നെ കരപ്രമാണി കനിഞ്ഞതും ..കളപ്പുര കോണിലെ മുറി ഒരുക്കി കൊടുത്തതും ....തുണയായി ..വിജയം മാഷും അച്ഛനും വന്നതും ...പിന്നെ നാട് ഇങ്ങങ്ങും മുന്‍പ് ടീച്ചര്‍ സ്ഥലം മാറ്റം കിട്ടി പോയതും ക്കെ ...പറഞ്ഞു ....അന്നും ഇതൊരു കളപ്പുര ആയിരുന്നത്രെ ...പക്ഷെ മാഷിവിടെ വരുമ്പോള്‍ മുട്ടമോക്കെ ഞാറു പാകി നിക്കുകയായിരുന്നു ...ങ്ങനെ ...കളപ്പുര വീട് ഞാറ്റു പുരയായി ....
..ഒരു ഫോട്ടം പിടിച്ചു.... ഒന്നിച്ചു നിന്നു ......അജയ് സാറാ എടുത്തത് .....

ഇനി കാര്യം ...... ...തസരാക് എന്ന ഗ്രാമത്തെ വിജയന്‍മാഷ്‌ നോക്കി കണ്ടത് ...പത്തോ ഇരുപതോ ദിനങ്ങള്‍ മാത്രം ......അവിടെ നിന്നും ഈ ഇതിഹാസം രൂപപ്പെട്ടെങ്കില്‍ ..ആ മനോഹര സൃഷ്ട്ടി കര്‍ത്താവിന്‍റെ ...കാല്‍പ്പനിക ഭാവനാ വൈഭവത്തെ ....പണ്ടെന്നോ വായിക്കാന്‍ ശ്രമിച്ചും ... പരാജയപ്പെട്ടും ... പിന്നെപോഴോ ..കുറച്ചൊക്കെ വായിച്ചു എന്നിട്ടും അത്രക്കങ്ങട്‌  ...പിടികിട്ടാത്ത എന്‍റെ മനസിന്‍റെ ആദരവ് ഒരുപാട് ഉയര്‍ന്നു പറന്നു .......
ആതൊരു സൃഷ്ട്ടിയായിരുന്നു ....അതൊരു സൃഷ്ട്ടാവായിരുന്നു....ആയിരിക്കണം ...ല്ലേ ?
ഒന്നുകൂടി വായിച്ചു നോക്കണം ...... ഇനി എങ്കിലും മനസിലായാലോ ...കുറച്ചു കൂടി ഉള്‍ക്കാഴ്ച കാലം എനിക്കും തന്നില്ലേ .....പ്പോ .. ചിലപ്പോ മനസിലാകും ....




   

Monday, March 2, 2015

കൌമാരം ..യവ്വനം .. വാര്‍ധക്യം



കൌമാരം ..യവ്വനം .. വാര്‍ധക്യം ....അപ്പൊ ..വിളഞ്ഞ വിത്താകണം എങ്കില്‍ കുറച്ചുകൂടി കാത്തിരിക്കണം ...എന്നിട്ട് വേണം കൊയ്തു .. മെതിച്ചു ...പാറ്റി പതിര് വേര്‍തിരിക്കാന്‍ ....

.ഉണ്ടായിരുന്ന പാടത്ത് നട്ടു. വരര്‍ന്നപ്പോള്‍ മഴയത്തും വിട്ടില്ല .. പാവാട ഉടുപ്പിച്ചു വരെ വെട്ടി .നിധി പോലെ. ഊറി വന്നത് തുള്ളി കളയാതെ വടിച്ചെടുത്ത്ഉറയോഴിച്ചു ഉറപ്പിച്ചു തല്ലി പരത്തി ഉണക്കി പുകച്ചു തൂത്തു തുടച്ചു മനോരമ പത്രം നോക്കി വിലയുടെ കയറ്റവും ഇറക്കവും ഉറപ്പു വരുത്തി കൊടുത്തു കാശ് മേടിച്ചു അര്‍മ്മാദിച്ചു..... അന്ന് ....വലിച്ചപ്പോള്‍ നീണ്ടുവന്നു...ഇപ്പോള്‍ വിട്ടപ്പോള്‍...പൂര്‍വസ്ഥിതിയും കഴിഞു കുറച്ചുകൂടിചുരുങ്ങി...അകത്തേക്ക് കയറി പ്പോയി.....
ഇപ്പൊ ചെറുതായിട്ട് വിശന്നു തുടങ്ങി ...അപ്പോള്‍ ഈ ചെടിയെ പണ്ട് കണ്ടത് പോലൊരു ഓര്‍മ്മ ....
2 mins · Edited · Like